തലച്ചോറിൽ രക്തം കട്ടപിടിച്ചു, എന്നിട്ടും തീവ്രപരിചരണ വിഭാഗത്തിലാക്കിയില്ല; മരണത്തിൽ ചികിത്സാ പിഴവെന്ന് കുടുംബം

Published : Apr 06, 2023, 03:11 PM IST
തലച്ചോറിൽ രക്തം കട്ടപിടിച്ചു, എന്നിട്ടും തീവ്രപരിചരണ വിഭാഗത്തിലാക്കിയില്ല; മരണത്തിൽ ചികിത്സാ പിഴവെന്ന് കുടുംബം

Synopsis

പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും രോഗിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

വയനാട്: വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് മൂലം മധ്യവയസ്കൻ മരിച്ചെന്ന് പരാതി. തരുവണ വിയ്യൂർകുന്ന് കോളനിയിലെ രാമൻ ആണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും രോഗിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. മെഡിക്കൽ കോളേജിനുള്ളിൽ വെച്ച് ബന്ധുക്കളും ഡോക്ടർമാരും തമ്മിൽ വാക്കേറ്റവുമാണ്ടായി. 

ഇന്നലെ രാത്രിയാണ് തരുവണ വിയ്യൂർകുന്ന് കോളനിയിലെ രാമൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തലകറക്കത്തെ തുടർന്നാണ് രാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ രാമന് വേണ്ട രീതിയിലുള്ള ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് അധികൃതർ നൽകിയില്ല എന്നാണ് കുടുംബം പരാതിപ്പെടുന്നത്. മെഡിക്കൽ കോളേജിന്റെ അനാസ്ഥയിൽ കുടുംബം വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടും വിഷയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ