പൊതുവഴിയില്ല, പൈപ്പ് കണക്ഷനുമില്ല, ആകെയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു: ദുരിതത്തിലായി എറണാകുളത്തെ കുടുംബം

Published : May 27, 2026, 11:50 AM IST
well

Synopsis

കൊച്ചി നോർത്ത് പറവൂർ മാഞ്ഞാലിയിൽ കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ഏക ശുദ്ധജല സ്രോതസ്സായിരുന്ന കിണർ തകർന്നതോടെ കുഴുവേലി കെ കെ ആന്റണിയുടെ കുടുംബം സഹായം തേടുകയാണ്.

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളി സമീപം താമസിക്കുന്ന കുഴുവേലി കെ കെ ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴ്ന്നത്. കോൺക്രീറ്റ് റിങ് ഉപയോഗിച്ച് നിർമിച്ച കിണറായിരുന്നു ഇത്.

കുടുംബത്തിന്റെ ഏക ശുദ്ധ ജല സ്രോതസായിരുന്നു ഈ കിണർ. പൊതുവഴിയോ പൈപ്പ് കണക്ഷനോ ഇല്ലാത്ത സാഹചര്യത്തിൽ കിണർ തകർന്നത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം പഞ്ചായത്തിലും ജന പ്രതിനിധികളെയും അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. മഴക്കെടുതിയിലുണ്ടായ നഷ്ടത്തിന് സഹായം ലഭിച്ചാൽ മാത്രമേ പുതിയ കിണർ നിർമിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിജയനും കുടുംബത്തിനും ആശംസകൾ', ബൈബിളിനെ കൂട്ടുപിടിച്ച് പരിഹാസവുമായി പി സി ജോർജ്ജ്
'ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ...', പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ