
ആലപ്പുഴ: മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കിതഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45) ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണു വീട്ടില്‍ തൂങ്ങിമരിച്ചത്.
ഇന്നു വെളുപ്പിനെ 1.30നാണു സംഭവം.
വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞു വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വീട്ടുവഴക്കുമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് ടൈല്‍ ജോലിക്കാരനാണ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക HELP LINE 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam