വീട് ജപ്തി ചെയ്തു, വഴിയാധാരമായി ഒരു കുടുംബം; 6 വയസുകാരനൊപ്പം അമ്മ കഴിയുന്നത് വരാന്തയിൽ

Published : Sep 17, 2023, 08:41 AM ISTUpdated : Sep 17, 2023, 08:46 AM IST
വീട് ജപ്തി ചെയ്തു, വഴിയാധാരമായി ഒരു കുടുംബം; 6 വയസുകാരനൊപ്പം അമ്മ കഴിയുന്നത് വരാന്തയിൽ

Synopsis

മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്.

മലപ്പുറം: ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ ആറ് വയസുകാരനുമൊത്ത് കഴിയുകയാണ് ഒരമ്മ. മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്. താമസം വരാന്തയിലായതോടെ കുട്ടിയെ സ്കൂളിൽ അയക്കാനും കഴിയുന്നില്ല. 

ഗൾഫിൽ ജോലി ചെയ്ത് സലീന വാങ്ങിയ വീടും സ്ഥലവുമാണ് ലോണ്‍ അടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി ചെയ്തത്. കുട്ടികളുടെ വിവാഹത്തിന് വേണ്ടിയാണ് നാല് ലക്ഷം രൂപ സലീന ലോൺ എടുത്തത്. പലിശ അടക്കം ഇപ്പോള്‍ അടയ്ക്കേണ്ടത് 6.5 ലക്ഷം രൂപയാണ്. സലീനയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അടവ് മുടങ്ങിയത്. ലോൺ തിരിച്ചടക്കാൻ വഴിയില്ലാത്തതിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. 

അക്കൗണ്ട് വിവരങ്ങള്‍

Name: SELEENA

Bank: STATE BANK OF INDIA EDAKKARA

IFSC NUMBER: SBIN0070710

ACCOUNT NUMBER:39117370187

Branch code:70710

Mobile Number:  85906 34687

ജപ്തി വഴിയാധാരമാക്കിയ കുടുംബം അന്തിയുറങ്ങുന്നത് വീട്ടുവരാന്തയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ