പയ്യന്നൂർ സ്വദേശികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.

കാസർകോട്: ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ പറഞ്ഞു. 20 മിനുട്ട് സമയം ചോദിപ്പോൾ യുവാക്കൾ സമ്മതിച്ചു. എന്നാൽ 15 മിനുട്ട് കഴിഞ്ഞപ്പഴേക്കും യുവാക്കൾ പ്രശ്നം ഉണ്ടാക്കിയാതായി ഹോട്ടൽ ഉടമ പറയുന്നു .വാക്കു തർക്കം രൂക്ഷമായതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിളിച്ചു. പൊലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് വിട്ടയച്ചു. എന്നാൽ പുറത്തിറങ്ങിയ ശേഷം യുവാക്കൾ ഹോട്ടൽ തല്ലി തകർക്കുകയായിരുന്നു. പയ്യന്നൂർ സ്വദേശികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.