കുടുംബപ്രശ്നം തര്‍ക്കത്തിലെത്തി, ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, യുവാവും അമ്മയും അറസ്റ്റിൽ

Published : Jul 17, 2024, 10:24 PM ISTUpdated : Jul 17, 2024, 10:25 PM IST
കുടുംബപ്രശ്നം തര്‍ക്കത്തിലെത്തി, ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, യുവാവും അമ്മയും അറസ്റ്റിൽ

Synopsis

കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ. 

ഹരിപ്പാട്:  കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ. സംഭവത്തിൽ  തൃക്കുന്നപ്പുഴ വലിയപറമ്പ്  രാജി നിവാസി രാജേഷ്  (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി  കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു.

കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ ഷാജിമോൻ എസ് ഐ മാരായ ബൈജു, ശ്രീകുമാർ, എ എസ് ഐ സംഗീത, സിപിഒമാരായ അക്ഷയ്കുമാർ, വൈശാഖ്, അഖിൽ മുരളി, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

റബ്ബര്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന പുകപ്പുരയില്‍ വന്‍ തീപ്പിടിത്തം; നാല് ക്വിന്റലോളം റബ്ബര്‍ കത്തിനശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ