
നെടുമങ്ങാട്: രണ്ടര വയസ്സുകാരൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. നെടുമങ്ങാട് കുശർക്കോട് പാളയത്തിൻ മുകൾ പുനരധിവാസ കോളനി വീട്ടിൽ സുഖിലിന്റേയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യയാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരികാസ്ഥ്യം ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പറയുന്നു.
ഇന്ന് വെളുപ്പിന് സൂര്യക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപതിയിലും അവിടുന്ന് എസ്എടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐ സി യുവിൽ പ്രവേശിപ്പിച്ച് ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം