
കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസുള്ള രജീന്ദ്രകുമാര്‍ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറായിരുന്നു. മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' എന്ന കാർട്ടൂൺ പംക്തിയിലൂടെയാണ് രജീന്ദ്രകുമാർ ശ്രദ്ധേയനാകുന്നത്. കാർട്ടൂൺ - കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2022 - ലും 23 - ലും റൊമാനിയ, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ രജീന്ദ്രകുമാർ പുരസ്കാരം നേടിയിരുന്നു. രണ്ടുമാസം മുൻപ് ഈജിപ്തിലെ അൽഅസർ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദർശനങ്ങളിലും അദ്ദേഹത്തിന്‍റെ കാർട്ടൂണുകൾ ഇടംനേടിയിട്ടുണ്ട്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്‍റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി . മക്കൾ : മാളവിക, ഋഷിക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' എന്ന കാർട്ടൂൺ പംക്തിയിലൂടെയാണ് രജീന്ദ്രകുമാർ ശ്രദ്ധേയനാകുന്നത്. കാർട്ടൂണിസ്റ്റായുള്ള വർഷങ്ങളോളമുള്ള ജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കാർട്ടൂൺ - കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളാണ് ഇക്കാലയളവിൽ രജീന്ദ്രകുമാറിനെ തേടിയെത്തിയിട്ടുള്ളത്. 2022 - ലും 23 - ലും റൊമാനിയ, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ രജീന്ദ്രകുമാർ പുരസ്കാരം നേടിയിരുന്നു. രണ്ടുമാസം മുൻപ് ഈജിപ്തിലെ അൽഅസർ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദർശനങ്ങളിലും അദ്ദേഹത്തിന്‍റെ കാർട്ടൂണുകൾ ഇടംനേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam