
തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽവെച്ചാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു.
തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ