കുരുമുളക് പറിക്കുന്നതിനിടെ കാൽ തെന്നി താഴെ വീണു, ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു

Published : Mar 01, 2025, 07:34 AM IST
കുരുമുളക് പറിക്കുന്നതിനിടെ കാൽ തെന്നി താഴെ വീണു, ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു

Synopsis

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തന്‍പുര കൗണ്ടന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

തലപ്പുഴ: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തന്‍പുര കൗണ്ടന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. പുരയിടത്തിലെ കുരുമുളക് പറിക്കുകയായിരുന്ന കൗണ്ടന്‍ മരത്തില്‍ ഏണി വെച്ച് മുളക് പറിച്ചുകൊണ്ടിരിക്കെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ തുടരവെയായിരുന്നു മരണം. കുംഭയാണ് കൗണ്ടന്റെ ഭാര്യ. ബാബു, വിജയന്‍, ഭാസ്‌കരന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

'ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും'; വിദ്യാർത്ഥി മരിച്ച സംഭവം ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്\

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്
കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ തിരയിൽപ്പെട്ടു; ഒരാൾ മരിച്ചു