പാടത്ത് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി; പാലക്കാട് കർഷക പ്രതിഷേധം

By Web TeamFirst Published Dec 17, 2018, 8:59 PM IST
Highlights

കർഷക പ്രതിഷേധം കണക്കിലെടുക്കാതെ കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമായി കമ്പനി മുന്നോട്ട്.

 

പാലക്കാട് : കർഷക പ്രതിഷേധം  കണക്കിലെടുക്കാതെ  കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമായി കമ്പനി മുന്നോട്ട്. രണ്ടാം വിള നശിപ്പിച്ചു കൊണ്ട് പാലക്കാട് ചിതലിയിൽ നിർമാണ പ്രവർത്തനങ്ങൾ കനത്ത പൊലീസ് കാവലിൽ  വീണ്ടും തുടങ്ങി. ഇനി  കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്ന് കർഷകർ പറയുന്നു.

പാലക്കാട് ചിതലിയിൽ കർഷക പ്രതിഷേധത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ്  പൈപ്പ് ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. വിളവെടുപ്പ് പൂർത്തിയായ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ മതിയെന്നായിരുന്നു കർഷകരുടെ ആവശ്യം. തുടർന്ന്  റവന്യൂ അധികൃതരുടെ  മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ  നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി കമ്പനി നിർത്തിവച്ചു. എന്നാൽ വീണ്ടും പാടത്ത് പ്രവർത്തനങ്ങള്‍ തുടങ്ങിയതോടെയാണ് കർഷകർ പ്രതിഷേധിച്ചത്. 

എന്നാൽ കർഷകരുമായി നേരത്തെ ധാരണയിലെത്തിയതാണെന്നും നിയമപരമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നുമാണ് കമ്പനിയുടെ നിലപാട്. കമ്പനി നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരിപ്പിലാണ് കർഷകർ.


 

click me!