ചമ്പക്കുളം പഞ്ചായത്തിൽ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റ് റോഡ് നടുവെ കുഴിച്ച് പൈപ്പിടുന്നതിനെതിരെ പ്രതിഷേധം. വശങ്ങളിൽ സൗകര്യമുണ്ടായിട്ടും റോഡ് നശിപ്പിച്ചെന്നും ഭാവിയിലെ അറ്റകുറ്റപ്പണികൾക്ക് വീണ്ടും റോഡ് പൊളിക്കേണ്ടി വരും
ചമ്പക്കുളം: കോൺക്രീറ്റ് റോഡിന് നടുവിലൂടെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കര വളയത്തില്‍ച്ചിറ റോഡിലാണ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പതവ് പോലെ റോഡ് തകർത്തത്. മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍നിന്നു റോഡിന്റെ വശത്തുകൂടി പൈപ്പ് സ്ഥാപിച്ചുവന്ന ശേഷം, കോൺക്രീറ്റ് റോഡ് തുടങ്ങുന്ന ഇടത്ത് എത്തിയപ്പോൾ റോഡിൻ്റെ നടുഭാഗത്ത് വെട്ടിപ്പൊളിക്കുകയായിരുന്നു.
മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള റോഡിൽ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന 100 മീറ്ററോളം ഭാഗമാണ് വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡിന് വശത്തുകൂടി കോൺക്രീറ്റ് ഒഴിവാക്കി പൈപ്പിടാൻ സൗകര്യമുണ്ടായിരിക്കെയാണ് റോഡ് നശിപ്പിച്ചത്. പൈപ്പ് സ്ഥാപിച്ചശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭാവിയിൽ അറ്റകുറ്റപ്പണി വന്നാൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നു. വ്യക്തമായ ധാരണയില്ലാതെ റോഡുകൾ നശിപ്പിക്കുന്നതിനെതിരെ കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്


