ഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെഎസ്ആര്‍ടിസി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി

Published : Oct 21, 2026, 07:39 PM IST
ksrtc bus

Synopsis

ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് തൃശൂർ, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ബസുകൾ പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി സർവീസ് നടത്തി. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് പല ബസുകളും യാത്ര തുടർന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഫാസ്ടാഗ് റീചാർജ് വൈകിയതെന്ന് അധികൃതർ വ്യക്തമാക്കി.

തൃശൂര്‍: ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദര്‍ശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തിളും കുഞ്ഞനംപാറയില്‍ നിന്ന് കല്ലൂരിലൂടെ ആമ്പല്ലൂരില്‍ എത്തിയാണ് ദേശീയപാതയിലൂടെ സര്‍വീസ് നടത്തിയത്.തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണ് സര്‍വീസ് നടത്തിയത്.

തൃശൂര്‍, പുതുക്കാട് ഡിപ്പോയിലെ നിരവധി ബസുകളാണ് ഫാസ്ടാഗില്‍ പണമില്ലാതെ പ്രാദേശിക റോഡുകളെ ആശ്രയിച്ചത്. ടോള്‍ പ്ലാസയില്‍ എത്തിയ ശേഷമാണ് ചില ബസുകളുടെ ഫാസ്ടാഗില്‍ പണമില്ലെന്നറിഞ്ഞത്.ഈ ബസുകള്‍ കൂടുതല്‍ തുക നല്‍കിയാണ് ടോള്‍ പ്ലാസ കടന്നത്. ഡ്രൈവര്‍മാര്‍ പരാതി നല്‍കിയതോടെയാണ് അധികൃതര്‍ വിവരമറിയുന്നത്.പിന്നീട് ഓര്‍ഡിനറി ബസുകള്‍ ടോള്‍ ഒഴിവാക്കി പോകാനും ദീര്‍ഘദൂര ബസുകള്‍ ടോള്‍ നല്‍കി പോകണമെന്നുള്ള നിര്‍ദേശമെത്തിയത്.പുതുക്കാട് ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 530 രൂപയും, തൃശൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 1050 രൂപയുമാണ് ടോള്‍ നിരക്ക്.

ഫാസ്ടാഗില്‍ പണമില്ലാത്ത ദീര്‍ഘദൂര ബസുകള്‍ ഒന്നേകാല്‍ ഇരട്ടി തുക പണമായി നല്‍കിയാണ് സര്‍വീസ് നടത്തിയത്. ഇത്തരത്തില്‍ പണം നല്‍കുന്നതിന് കൂടുതല്‍ സമയം എടുത്തത് ടോള്‍ ബൂത്തുകളില്‍ ഗതാഗതത്തിരക്കിനിടയാക്കി. ബസുകളുടെ ഫാസ്ടാഗിന് വേണ്ടിയുള്ള പണം ബാങ്കിന് കൈമാറിയതായും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് തടസം നേരിട്ടതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. തൃശൂര്‍ ഡിപ്പോയില്‍ നിന്ന് പാലക്കാട്, കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കും പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിലെ അടിപിടിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കുത്തി, വടി കൊണ്ട് അടിച്ചു; മൂവർ സംഘം പിടിയിൽ
23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ