
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഞാറയ്ക്കൽ വളകടവ് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 35), ഇയാളുടെ സഹോദരൻ പ്രജീഷ് (36) കടമക്കുടി നികത്തിത്തറ വീട്ടിൽ രാഗിൻ (32), എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച രാത്രി എളങ്കുന്നപ്പുഴ ഭാഗത്തുള്ള പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പിൽ അടിപിടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്ഐ ജിതിനെയും കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ രഗീഷിനെയും കുത്തിയും വടികൊണ്ടടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രജിത്ത്, രാഗിൻ എന്നിവർ റിഡിലീസ്റ്റിൽ ഉൾപ്പെട്ടവരാണ്. പ്രജിത്ത് ഞാറയ്ക്കൽ, മുനമ്പം, മട്ടാഞ്ചേരി, വിയ്യൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ 22 കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. രാഗിന് വരാപ്പുഴ, ചേരാനല്ലൂർ, ഞാറയ്ക്കൽ എന്നിവിടങ്ങളിലായി ഏഴ് കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. പ്രജീഷിനെതിരെ വേറെ ഒരു കേസും നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ മേൽനോട്ടത്തിൽ മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ കെ ഷെബാബ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam