
കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് അറസ്റ്റിലായത്. കേസില്‍ ബിഗ്‌ബോസ് മുന്‍ താരം ബ്ലെസി ഉള്‍പ്പെടെ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ പിടികൂടിയത്. കേസിലെ 12ാം പ്രതിയാണ് അഷ്മില്‍. തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി വിദേശത്തേക്ക് അയക്കുന്നതാണ് ഇവരുടെ രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും ഇയാളുടെ സുഹൃത്തില്‍ നിന്നുമായി പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2025 മെയ് 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam