16 വർഷമായി മുടക്കാത്ത നോമ്പ്; ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ കെഎസ് മനോജിന്റെ റമദാൻ വിശേഷം

By Web TeamFirst Published Apr 23, 2021, 9:09 PM IST
Highlights

രാഷ്ട്രീയത്തിരക്കിലും പ്രവാസജീവിതത്തിലും മുടക്കാതെ റമദാൻ വ്രതമെടുത്ത് മുൻ എം.പിയും ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഡോ. കെഎസ് മനോജ്. 

ആലപ്പുഴ: രാഷ്ട്രീയത്തിരക്കിലും പ്രവാസജീവിതത്തിലും മുടക്കാതെ റമദാൻ വ്രതമെടുത്ത് മുൻ എം.പിയും ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഡോ. കെഎസ് മനോജ്. നോമ്പിൽ നിന്ന് കിട്ടുന്ന മാനസികവും ശാരീരികവുമായ സംതൃപ്തിയാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

ആലപ്പുഴയില്‍  എംപിയായിരുന്ന കാലത്താണ് 'നോമ്പ്' ജീവിതത്തിലേക്ക് കടന്നെത്തുന്നത്. 2006ൽ ഇതിന് പ്രേരണയായത് പേഴ്സനൽ സ്റ്റാഫ് അംഗമായ രണ്ട് മുസ്ലിം സഹോദരങ്ങളുമായുള്ള സൗഹൃദവും സഹവാസവുമാണ്. 

നോമ്പെടുക്കുന്ന അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യ നോമ്പെടുത്തു. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറി. 16 വർഷമായി അതിന് മുടക്കം വരുത്തിയിട്ടില്ല. എല്ലാവർഷവും റമദാനിലെ 30 നോമ്പിന്റെ പുണ്യംതേടാറുണ്ട്. ആ ദിനചര്യകളിൽനിന്ന് ഇതുവരെ മാറിയിട്ടില്ല. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഡോ. കെഎസ് മനോജ്  പറയുന്നു.

click me!