പുല്ല് ചെത്താൻ പോയപ്പോൾ ഷോക്കേറ്റു; ഇടുക്കിയിൽ അച്ഛനും മക്കൾക്കും ദാരുണാന്ത്യം

Published : Oct 10, 2023, 05:01 PM ISTUpdated : Oct 10, 2023, 06:23 PM IST
പുല്ല് ചെത്താൻ പോയപ്പോൾ ഷോക്കേറ്റു; ഇടുക്കിയിൽ അച്ഛനും മക്കൾക്കും ദാരുണാന്ത്യം

Synopsis

ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേ റ്റത്. മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

തൊടുപുഴ: ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര് ഷോക്കെറ്റ് മരിച്ചു.ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവർ ആണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പ്രദേശത്ത് ഇന്ന് ശക്തമായി മഴ പെയ്തിരുന്നു. മഴ കുറഞ്ഞപ്പോൾ  പശുവിനു പുല്ല് ചെത്താനാണ് മൂവരും പറമ്പിലേക്ക് പോയത്.  ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോൾ മൂവരും ഷോക്കേറ്റു കിടക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടി എത്തിയ അയൽക്കാർ ഉണങ്ങിയ കമ്പും മറ്റും ഉപയോഗിച്ചാണ് മൂന്നു പേരെയും എടുത്തത്. സമീപത്തെ ആശുപത്രിയിൽ ഏത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

'എല്ലാ തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നു'; ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് മോദി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്