തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

Published : Oct 10, 2023, 04:46 PM ISTUpdated : Oct 10, 2023, 04:49 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

Synopsis

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് കരിക്കകം സ്വദേശി ഗോപകുമാർ ചാടി മരിച്ചത്. രോ​ഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് കരിക്കകം സ്വദേശി ഗോപകുമാർ ചാടി മരിച്ചത്. രോ​ഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാർഡിൽ കിടപ്പുരോഗിയായിരുന്നു ഗോപകുമാർ.കുറച്ച് നാളായി ഗോപകുമാർ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഒഡീഷയിൽ നിന്ന് ചെറിയ വിലയ്ക്ക് വാങ്ങും, കേരളത്തിൽ ഇടനിലക്കാരൻ; 2 കിലോ കഞ്ചാവുമായി യുവാവിനെ പൊക്കി

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം