കോഴിക്കോട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Published : Jun 14, 2020, 08:55 AM IST
കോഴിക്കോട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Synopsis

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്കു പോകുന്ന ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയുമായി കാര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട്: ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽപാറക്ക് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് പിതാവും  മകളും മരിച്ചു. കണ്ണൂർ സ്വദേശി ആഷിക്ക് (49), മകൾ ആയിഷ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആയിഷ വടകര സഹകരണാശുപത്രിയിലും ആഷിക്ക് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആശുപത്രിയിലേക്കുള്ള വഴിയിൽ കൊയിലാണ്ടിയിലുമാണ് മരിച്ചത്.

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്കു പോകുന്ന ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആഷിക്കും മകളും ബന്ധുക്കളായ രണ്ടു പേരോടൊപ്പം കാറിൽ കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു. പയ്യോളി പൊലീസും ഫയർഫോഴ്സസും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെതുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം