പിതാവിന് പിന്നാലെ മകളുടെ ജീവനും കൊവിഡ് എടുത്തു, പ്രസവത്തോടെ കുഞ്ഞും മരിച്ചു

Published : Nov 05, 2020, 04:41 PM IST
പിതാവിന് പിന്നാലെ മകളുടെ ജീവനും കൊവിഡ് എടുത്തു, പ്രസവത്തോടെ കുഞ്ഞും മരിച്ചു

Synopsis

പൂര്‍‌ണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു

ചേർത്തല: അച്ഛന്‍റെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് മകളുടെയും ജീവന്‍ കൊവിഡ് എടുത്തു. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച് മരിച്ചത്.  ചേർത്തല നഗരസഭ മുപ്പതാം വാർഡിൽമുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പിൽ റിച്ചാർഡ് ഡിക്രോസിൻറെ ഭാര്യ ക്രിസ് റിച്ചാർഡ് (30) ആണ് ഇന്ന്  മരിച്ചത്.

പൂര്‍‌ണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെ കൊവിഡ് ബാധിതയായ ക്രിസും മരിച്ചു. ക്രിസിൻറെ പിതാവ് ഫോർട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓച്ചിറയിൽ 8 വ‍ർഷമായി വാടകയ്ക്ക് താമസം, രഹസ്യവിവരം കിട്ടി പൊക്കി, പാന്‍റിന്‍റെ പോക്കറ്റിൽ 17.05 ഗ്രാം എംഡിഎംഎ; യുവാവ് പിടിയിൽ
പുറകിൽ 2 പേർക്ക് ഇരിക്കാം, വീടിനകത്തും പുറത്തും കുഞ്ഞു ഹാഫിക്കൊപ്പം ഓടിക്കും; ഇന്ത്യനൂരില്‍ മകന് ഇത്തിരികുഞ്ഞന്‍ ഓട്ടോ നിർമിച്ച് നൽകി ഹംസ