കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

Published : Jul 15, 2024, 11:48 AM IST
കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

Synopsis

മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കുമാണ് അയൽക്കാരുടെ മർദ്ദനമേറ്റത്, ഒരു സ്ത്രിയും രണ്ട് പുരുഷൻമാരും മർദ്ദിച്ചെന്നായിരുന്നു പരാതി

കൊച്ചി: കൊച്ചി കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ അച്ഛനെയും മക്കളെയും അയൽക്കാർ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മക്കൾക്കുമാണ് അയൽക്കാരുടെ മർദ്ദനമേറ്റത്. അയൽവാസികളായ മൂന്ന് പേരാണ് മർദ്ദിച്ചതെന്നാണ് അവിഷേക് ഘോഷ് പരാതി നൽകിയത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരും മർദ്ദിച്ചെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയത്. ഇതിൽ ഒരാളെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. 

ഒരു മര്യാദയൊക്കെ വേണ്ടേ! കോഴിക്കോട് എൻഐടി ക്യാംപസിനരുകിൽ രാത്രിയിൽ ലോഡ് കണക്കിന് മാലിന്യം തള്ളി അജ്ഞാതർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു