12 വയസുകാരന് ക്രൂരമര്‍ദനം, മകന്‍റെ ദേഹത്ത് ചട്ടുകം വെച്ച് പൊള്ളിച്ച് അച്ഛന്‍ അറസ്റ്റില്‍; 2019 മുതല്‍ പീഡനം നേരിടുന്നുവെന്ന് കുട്ടിയുടെ മൊഴി

Published : Oct 29, 2025, 10:35 PM IST
child attack

Synopsis

പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. 12 കാരനെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. 12 കാരനെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2019 മുതൽ സമാനനിലയിലുള്ള പീഡനങ്ങൾ കുട്ടി നേരിട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അച്ഛനും അമ്മയും ആറ് വർഷം മുൻപ് നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവരാണ്. അച്ഛനൊപ്പമാണ് 12 വയസുകാരൻ കഴിഞ്ഞിരുന്നത്. ഇതിനിടെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുട്ടിയുടെ മൊഴിയിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ