ഭാര്യയുടെ ഒത്താശയോടെ മകളെ പീഡിപ്പിച്ചു; കേസായപ്പോള്‍ മുങ്ങിയ പിതാവ് രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

Published : Oct 13, 2018, 03:24 PM IST
ഭാര്യയുടെ ഒത്താശയോടെ മകളെ പീഡിപ്പിച്ചു; കേസായപ്പോള്‍ മുങ്ങിയ പിതാവ് രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

Synopsis

2015 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നു. 2016 വരെ ഒരു വര്‍ഷത്തോളം 12 വയസ്സുള്ള മകളെ പീഡിപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ സ്‌കൂളില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പിതാവിനെതിരേ കേസെടുക്കുകയുമായിരുന്നു. 

തൃശൂര്‍: ഭാര്യയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവം കേസായപ്പോള്‍ മുങ്ങിയ പിതാവ് രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. ചാവക്കാട് അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പൊലീസിന്‍റെ പിടിയിലായത്. കോയമ്പത്തൂരിലും തിരൂരിലുമായി ഒളിവിലായിരുന്ന ഷാജഹാന്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്.  2016 ല്‍ ഇയാള്‍ക്കെതിരേ പീഡനത്തിന് കേസെടുത്തിരുന്നെങ്കിലും പിടകൂടാന്‍ കഴിഞ്ഞിരുന്നില്ല.

2015 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നു. 2016 വരെ ഒരു വര്‍ഷത്തോളം 12 വയസ്സുള്ള മകളെ പീഡിപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ സ്‌കൂളില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പിതാവിനെതിരേ കേസെടുക്കുകയുമായിരുന്നു. 

അതിക്രൂരമായിട്ടായിരുന്നു ഇയാള്‍ സ്വന്തം മകളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. രണ്ടു കയ്യും കാലും കെട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവെച്ചായിരുന്നു മകളെ ഇംഗിതത്തിന് ഉപയോഗിച്ചിരുന്നത്. വിവരം കുട്ടി മാതാവിനോട് പറഞ്ഞെങ്കിലും അവര്‍ അതിന് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. കുട്ടിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം ഇവര്‍ രഹസ്യമാക്കി വെച്ചു. 

ഒടുവില്‍ പൊലീസ് കേസായപ്പോള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് അമ്മയെ അറസ്റ്റ് ചെയ്ത ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലാക്കി. പിതാവ് ലഹരിക്കടിമയായിരുന്നെന്നാണ്  പൊലീസ് പറയുന്നത്. മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു കുട്ടിയുടെ പിതാവെന്നും പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍