മദ്യപിച്ചെത്തി പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം, അച്ഛൻ അറസ്റ്റിൽ; സംഭവം വർക്കലയിൽ

Published : Jun 12, 2025, 09:48 AM IST
Kerala Police

Synopsis

സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിൽ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.

തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കുട്ടിയുടെ പിതാവ് അറസ്റ്റിൽ. രണ്ട് വർഷം മുൻപ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അച്ഛന്‍റെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി.

സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിൽ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് പ്രതിയുടെ സഹോദരി വർക്കല പൊലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ