തിരുവനന്തപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

Published : Jan 23, 2025, 05:30 PM IST
തിരുവനന്തപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

Synopsis

തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. പിതാവിന്‍റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ  നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആതിര കൊലപാതകം; പ്രതി പിടിയിൽ, വിഷം കലര്‍ന്ന വസ്തു കഴിച്ച ജോണ്‍സണ്‍ ഗുരുതരാവസ്ഥയിൽ, ആശുപത്രിയിലേക്ക് മാറ്റി

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം