പിതാവിന്റെ വെട്ടേറ്റ് തലയോട് തകർന്നു, മകൻ ഗുരുതരാവസ്ഥയിൽ

Published : Mar 25, 2022, 07:19 AM IST
പിതാവിന്റെ വെട്ടേറ്റ് തലയോട് തകർന്നു, മകൻ ഗുരുതരാവസ്ഥയിൽ

Synopsis

സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു...

തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ്  അറസ്റ് ചെയ്തു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത്  ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി