കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച് മകന്‍; മൃതദേഹം കണ്ട് അച്ഛൻ കുഴഞ്ഞുവീണ്‌ മരിച്ചു, ഇന്ന് സംസ്കാരം

Published : Jul 31, 2022, 10:21 AM IST
കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച് മകന്‍; മൃതദേഹം കണ്ട് അച്ഛൻ കുഴഞ്ഞുവീണ്‌ മരിച്ചു, ഇന്ന് സംസ്കാരം

Synopsis

സംശയം തോന്നി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദര്‍ശന്‍.

കണ്ണൂര്‍:  ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് നാടിനെയാകെ വേദനയിലാഴ്ത്തി ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ്  (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട അച്ഛൻ സദാനന്ദന്‍ (65) കുഴഞ്ഞ് വീഴുകയായിരുന്നു.  

സദാനന്ദന്‍- ദീപ ദമ്പതികളുടെ മകനാണ് ദര്‍ശന്‍.  തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അധ്യാപികയായ അമ്മ ടി.പി. ദീപ പതിവ് പോലെ രാവിലെ ജോലിക്ക് പോയിരുന്നു. ആസമയത്ത് ദര്‍ശന്‍ ഉണര്‍ന്നിരുന്നില്ല. രണ്ടാം നിലയിലെ മുറിയിലായിരുന്നു ദര്‍ശന്‍ കിടന്നിരുന്നത്. പതിവ് സമയം കഴിഞ്ഞിട്ടും കാണാതായതോടെ അച്ഛന്‍ സദാനന്ദന്‍ മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഏറെ നേരം വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുകളിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടു.

സംശയം തോന്നി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദര്‍ശന്‍.  മകന്‍റെ മൃതദേഹം കണ്ട  ഉടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ ദർശൻ കൊവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദര്‍ശന്‍റെയും അച്ഛന്‍ സദാനന്ദന്‍റെയും  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: 1056) 

Read More : നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ മരിച്ച നിലയിൽ; അന്വേഷണം

പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും വിവാഹിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് നവവധുവിൻ്റെ ഭര്‍ത്താവിൻ്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിൻ്റെ മകൾ അൽക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിൻ്റെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിൻ്റേയും അൽക്കയുടേയും വിവാഹം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി