
കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ. ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കോഴിക്കോടാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയിൽ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.
സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ ക്യാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ പുകിലൊന്നുമറിയാതെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ കയ്യോടെ പിടികൂടി. വിവരം പൊലീസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.
റിജേഷ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : ഹോട്ടലുകളിൽ മുറിയെടുത്ത് വിൽപ്പന, വില ഗ്രാമിന് 9000 രൂപവരെ, യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റിൽ
പാലക്കാട്: ഓൺലൈനായി പണം തട്ടിയ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു.കൂറ്റനാട് സ്വദശിയുടെ 22 ലക്ഷം രൂപ തട്ടിയ പ്രതി റിമൈൻഡ് ഉനീയ ആണ് ദില്ലിയിൽ വച്ചു പിടിയിൽ ആയത്,
2021 നവംബറിലാണ് ഓൺലൈൻ തട്ടിപ്പ്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി റമൈൻഡ് ഉനീയ അടുത്തപ്പിലാകുന്നത്. അമേരിക്കയിൽ ജോലി എന്നായിരുന്നു പറഞ്ഞത്. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെന്ന് പലപ്പോഴായി പ്രതി പറഞ്ഞിരുന്നു. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഉനീയ പണം തട്ടാനായി കളവ് നിരത്തി. ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സൌത്ത് ഡിലിയിലെ രാജു പാർക്കിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിൽ ഉണ്ട്. വെബ്സൈറ്റ് ഡോമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലി എന്നാണ് പൊലീസിനെ അറിയിച്ചത്. സിഐ എപ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam