മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആര്‍ടിസി ബസിടിച്ചു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്

Published : May 05, 2024, 07:38 PM IST
മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആര്‍ടിസി ബസിടിച്ചു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്

Synopsis

മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തിൽ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം