
കണ്ണൂർ: കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും കോഴിക്കോട് സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ചെലവൂർ സ്വദേശിനി കീർത്തി, എലത്തൂർ സ്വദേശിനി ദിയ എന്നിവരാണ് പുഴയിൽ ചാടിയത്. പെൺകുട്ടികൾ ചാടുന്നത് കണ്ട നാട്ടുകാർ ഉടനെ തോണിയിറക്കി രക്ഷപ്പെടുത്തുകയായിരുന്നു.
ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടോടെ ഇരുവരെയും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് പേരും തലശേരിയിലെ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)