മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം, സ്വർണവും പണവുമായി അച്ഛൻ ഒളിച്ചോടി, കർമ്മങ്ങൾക്ക് വേണ്ടിയെങ്കിലും വരണമെന്ന് മകൾ

Published : Oct 17, 2025, 12:59 PM IST
gold money

Synopsis

കൊച്ചി വെങ്ങോലയിൽ, അടുത്ത മാസം നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി സ്വരൂപിച്ച സ്വർണവും പണവുമായി അച്ഛൻ വീടുവിട്ടതായി പരാതി. സംഭവത്തിൽ മകൾ പോലീസിൽ പരാതി നൽകി 

കൊച്ചി: വെങ്ങോലയിൽ മകളുടെ വിവാഹത്തിനായി സ്വരൂപിച്ച സ്വർണവും പണവുമായി അച്ഛൻ വീടുവിട്ടുപോയതായി പരാതി. അടുത്ത മാസം നടക്കേണ്ട മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് അച്ഛൻ വീട്ടിൽ നിന്ന് പോയത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവുമായാണ് അച്ഛൻ വീട് വിട്ട് പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. വിവാഹത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. വീട്ടിൽ നിന്ന് പോയ ഇയാൾ കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണുളളത്. സ്വർണ്ണവും പണവുമായി 5 ലക്ഷം രൂപയാണ് ഇയാൾ കൊണ്ടുപോയത്. സ്വർണമോ പണമോ തിരിച്ച് തന്നില്ലെങ്കിലും , വിവാഹത്തിന്റെ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ വേണ്ടിയെങ്കിലും അച്ഛൻ വരണമെന്നും മകൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. 

 

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ