പൊലീസ് നാടുകടത്തിയ പ്രതി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി; അച്ഛൻ മകനെ വെട്ടിക്കൊന്നു

Published : Jun 02, 2025, 10:07 PM IST
പൊലീസ് നാടുകടത്തിയ പ്രതി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി; അച്ഛൻ മകനെ വെട്ടിക്കൊന്നു

Synopsis

കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. 

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. 

കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്.  8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്