മദ്യപിച്ചെത്തി ഭാര്യയോട് ഭക്ഷണം ചോദിച്ചു, കഴിച്ച് ഹാളിലെത്തി അടിവയറ്റിൽ ചവിട്ടി, ആര്യനാട് ഭർത്താവ് അറസ്റ്റിൽ

Published : Jun 02, 2025, 09:31 PM ISTUpdated : Jun 02, 2025, 09:33 PM IST
മദ്യപിച്ചെത്തി ഭാര്യയോട് ഭക്ഷണം ചോദിച്ചു, കഴിച്ച് ഹാളിലെത്തി അടിവയറ്റിൽ ചവിട്ടി, ആര്യനാട് ഭർത്താവ് അറസ്റ്റിൽ

Synopsis

മർദനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളുടെ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരം: ഭാര്യയെ അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി  ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്ന വെള്ളനാട്  വെളിയന്നൂർ നടുവിൽ രഞ്ചി ടൈറ്റസ് ( 41 ) നെയാണ് ആര്യനാട് പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ രഞ്ചി ടൈറ്റസ് ഭാര്യയോട് കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം നൽകിയ ശേഷം ഹാളിൽ കിടന്ന ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടി ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മർദനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളുടെ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് ആര്യനാട് പൊലീസ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ