പിതാവ് കോണ്‍ക്രീറ്റില്‍ ഏഴ് അടി ഉയരത്തില്‍ ലോക കപ്പ് മാതൃക ഉണ്ടാക്കി, മകന്‍ കുഞ്ഞന്‍ ലോകകപ്പും

Published : Mar 25, 2023, 03:02 AM IST
പിതാവ് കോണ്‍ക്രീറ്റില്‍ ഏഴ് അടി ഉയരത്തില്‍ ലോക കപ്പ് മാതൃക ഉണ്ടാക്കി, മകന്‍ കുഞ്ഞന്‍ ലോകകപ്പും

Synopsis

പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴ് അടി ഉയരത്തില്‍ റോഡരികില്‍ കോണ്‍ക്രീറ്റില്‍ ലോകപ്പിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍ നാലാം ക്ലാസുകാരനായ മകന്‍ ഒട്ടും മോശകാരനെല്ലെന്ന് തെളിയിക്കുകയായിരുന്നു.

മലപ്പുറം: ഫുട്ബോള്‍ ലോകകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മ്മിച്ച് നാലാം ക്ലാസുകാരന്‍ വൈറല്‍.  പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴ് അടി ഉയരത്തില്‍ റോഡരികില്‍ കോണ്‍ക്രീറ്റില്‍ ലോകപ്പിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍ നാലാം ക്ലാസുകാരനായ മകന്‍ ഒട്ടും മോശകാരനെല്ലെന്ന് തെളിയിക്കുകയായിരുന്നു. ഫുട്ബോള്‍ ലോക കപ്പിന്റെ  മാതൃക തീര്‍ത്താണ് വണ്ടൂര്‍ ചെട്ടിയാറമ്മല്‍  ആലിക്കാ പറമ്പില്‍അബി ഷെരീഫ്  സെറീന ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായ ഷാബിന്‍ ഹുസൈന്‍ താരമായത്.  
 
2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്. പെന്‍സിലും  കത്രികയും മൊട്ടുസൂചി മുതലായവ ഉപയോഗിച്ച് ക്രയോണ്‍സ്  ചെത്തിയാണ് ലോകകപ്പിന്റെ കുഞ്ഞന്‍ മാതൃക  ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.  ഫുട്‌ബോള്‍ പ്രേമിയായ ഷാബിന്‍ കഴിഞ്ഞ ഞാറാഴ്ച്ച യൂ ടൂബില്‍ കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനിടെയാണ് ഒരു കപ്പ് സ്വന്തമായി നിര്‍മ്മിക്കാമെന്ന തീരുമാനത്തിലെത്തിയത്. 

ആ സമയം ഷാബിന്റെ കയ്യിലുണ്ടായിരുന്നത് ക്രയോണ്‍ പെന്‍സില്‍ ആയിരുന്നു. രണ്ടാമതോന്നാലോചിക്കാതെ മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് നിര്‍മ്മാണം തുടങ്ങി. 3 മണിക്കൂറിനുള്ളില്‍ പെയിന്റിങ്ങ് അടക്കം കുഞ്ഞന്‍ മാതൃക തയ്യാര്‍. പിതാവ് അബി ഷെരീഫ് കുവൈത്തില്‍ ആര്‍ട്ടിസ്റ്റാണ്. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെട്ടിയാറ അങ്ങാടിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കപ്പിന്റെ മാതൃക ഷാബിന്‍ ദിവസവും കാണുന്നതുമാണ്. 

വണ്ടൂര്‍ ഓട്ടണ്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാബിന്‍ നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. കുഞ്ഞന്‍ ലോകപ്പിന്റെ ചിത്രം പിതാവ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇനി വേനലവധിക്കാലത്ത് വിദ്യാലയം അടച്ചാല്‍ പ്രിയപ്പെട്ട കളിക്കാരനായ മെസ്സിയുടെ രൂപം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് ഷാബിന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു