വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം, ഉടമ കിടന്നിരുന്ന മുറിയില്‍ നിന്ന് പണവും സ്വർണവും കാണാതായി

Published : Mar 25, 2023, 02:49 AM IST
വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം, ഉടമ കിടന്നിരുന്ന മുറിയില്‍ നിന്ന് പണവും സ്വർണവും കാണാതായി

Synopsis

വാതിലില്ലാത്ത അലമാരയിൽ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനൽ അടച്ചിരുന്നില്ല.

വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം. രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി. മോഷ്ടാവിനെ കണ്ടെത്താൽ പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. അയൽവാസികളായാ അനീഷ്കുമാറിന്റെയും അരുൺപ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ അലാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. വാതിലില്ലാത്ത അലമാരയിൽ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനൽ അടച്ചിരുന്നില്ല.

:അരുൺപ്രതാപിന്റെ ഭാര്യയുടെ താലിമാലയും കമ്മലും അടക്കം ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടു. മേശപ്പുറത്താണ് സ്വർണമുണ്ടായിരുന്നത്. രണ്ട് വീടുകളുമായി മുൻ പരിചയം ഉള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് പ്രാഥമിക നിഗമനം. ചൂടുകാലങ്ങളിൽ രാത്രിയിൽ ജനലുകൾ തുറന്നിടുന്ന വീടുകൾ കേന്ര്ീകരിച്ച് മോഷമം നടത്തുന്ന സംഘമാണോ എന്നും സംശയമുണ്ട്. മേഷണം നടന്ന വീടിന് സമീപത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

നേരത്തെ മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിളുമായി കടന്ന കേസിൽ ഒരാൾ പിടിയിലായിരുന്നു. ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 19 ന് ഉച്ചയ്ക്ക് പാറശ്ശാല ചെങ്കവിള അയിര സ്വദേശി സജീവിന്‍റെ വീട്ടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയ കേസിലാണ് സുമേഷിനെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കായി അന്വേഷണം ഊർജിതമാക്കി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്