മകന്‍റെ മോഷണം പോയ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കിട്ടാന്‍ വേണ്ടി അവസാനശ്രമവുമായി ഈ പിതാവ്

Published : Mar 22, 2022, 09:25 AM IST
മകന്‍റെ മോഷണം പോയ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കിട്ടാന്‍ വേണ്ടി അവസാനശ്രമവുമായി ഈ പിതാവ്

Synopsis

മകന് പുതിയതോ പഴയതോ ആയ ഒരു സൈക്കിള്‍ വാങ്ങി നല്‍കാന്‍ പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ കുടുംബത്തെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മകന്‍റെ മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടാന്‍ പിതാവിന്‍റെ ശ്രമം വൈറലാവുന്നു. ബന്ധു നല്‍കിയ പഴയ സൈക്കിളിലായിരുന്നു മകന്‍റെ സ്കൂളില്‍ പോക്ക്. ശനിയാഴ്ചയാണ് ഈ സൈക്കിള് കാണാതായത്. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിലെ എട്ടുമന ചിറക്കുറിയിലെ പെയിന്‍റിംഗ് തൊഴിലാളിയായ സൈഫുദീന്‍റെ മകന്‍റെ സൈക്കിളാണ് മോഷണം പോയത്. കരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ സൈക്കിള്‍ കാണാതായത്.

ഒന്നരകിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് പോകാന്‍ സൈഫുദീന്‍റെ മകന്‍റെ ആശ്രയമായിരുന്നു ഈ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍. പത്താം ക്ലാസിലാണ് സൈഫുദീന്റെ മകന്‍ പഠിക്കുന്നത്. സൈക്കിള്‍ കാണാതായതോടെ മകന്‍റെ സ്കൂള്‍ യാത്ര പരുങ്ങലിലായി. ഇതോടെയാണ് അറ്റകൈ നടപടിയുമായി സൈഫുദീന്‍ എത്തിയത്. മകന്‍റെ സങ്കടവും ബുദ്ധിമുട്ടും വിശദമാക്കി സൈക്കിള്‍ മോഷണം പോയ സ്ഥലത്ത് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് ഈ പിതാവ്. ഈ പോസ്റ്റര്‍ കണ്ടെങ്കിലും മോഷ്ടാവിന്‍റെ മനസ് മാറി സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബമുള്ളത്.

സൈഫുദീന്‍റെ കുറിപ്പ് ഇത്തരത്തിലാണ്. മകന് പുതിയതോ പഴയതോ ആയ ഒരു സൈക്കിള്‍ വാങ്ങി നല്‍കാന്‍ പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല. സൈക്കിള്‍ എടുത്തയാള്‍ ഇതുവായിക്കാനിടയായാല്‍ ഞങ്ങളുടെ അഴസ്ഥ മനസിലാക്കി സൈക്കിള്‍ തരണമെന്ന് അപേക്ഷിക്കുന്നു. 8606161369 എന്ന ബന്ധപ്പെടാനുള്ള നമ്പറടക്കമാണ് സൈഫുദീന്‍റെ കുറിപ്പ്. ഈ കുറിപ്പ് ആരോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വൈറലായത്. മോഷ്ടാവിന് മനസുമാറുമെന്ന പ്രതീക്ഷയിലാണ് സൈഫുദീനും മകനുമുള്ളത്. 

പത്തുവയസ്സുകാരന്റെ സൈക്കിൾ മോഷണം പോയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം

വണ്ണപ്പുറത്ത് പത്തുവയസ്സുകാരന്റെ സൈക്കിൾ മോഷണം പോയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. മോഷണം പോയ സൈക്കിൾ ആക്രികടയിൽ വിറ്റ ആളെക്കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. കുഞ്ഞ് ആൽബര്‍ട്ട് ആശിച്ചുവാങ്ങിയ സൈക്കിൾ ഓടിച്ച് കൊതി തീരും മുന്പെയാണ് മോഷണം പോയത്. ആ സൈക്കിൾ ആറ് മാസങ്ങൾക്കപ്പുറം വീടിനടുത്തെ ആക്രികടയിൽ നിന്ന് കണ്ട് കിട്ടി. അന്വേഷിച്ചപ്പോൾ അയൽവാസിയായ ആളാണ് ഇതിവിടെ വിറ്റതെന്ന് മനസ്സിലായി.ഉടനെ ആൽബര്‍ട്ടിന്റെ അച്ഛൻ കാളിയാര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും സൈക്കിൾ വിട്ടുകിട്ടാനോ, പ്രതിയെ പിടികൂടാനോ നടപടിയുണ്ടായില്ല.

ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലഡാക്കില്‍; അഷ്റഫിന്‍റെ മടക്കം റെക്കോര്‍ഡുകളുമായി

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അസാധ്യമെന്ന് തോന്നുന്ന കാര്യം ചെയ്തതിന്‍റെ തൃപ്തിയിലാണ് മുപ്പത്തിയഞ്ചുകാരന്‍ മുഹമ്മദ് അഷ്റഫുള്ളത്. തുന്നിച്ചേര്‍ത്ത ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലേ, ലഡാക്ക് പോയി വന്നെന്ന് മാത്രമല്ല ലോകത്തിലെ തന്നെ വാഹനം ഓടിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ ഉയരമേറിയ ഇടമായ കേലാ ടോപ്പും കീഴടക്കിയിരിക്കുകയാണ് ഈ മലയാളി യുവാവ്. ശാരീരിക പരിമിതികളെ അതിജീവിച്ച് ഇവിടെ എത്തുന്ന ആദ്യത്തെ സൈക്ലിസ്റ്റ് കൂടിയാണ് ഈ തൃശൂര്‍ സ്വദേശി.

'സൈക്കിള്‍ പോലും ഓടിക്കാനറിയില്ല'; ബത്തേരിയില്‍ യുവാവിനെ പൊലീസ് കാര്‍ മോഷണ കേസില്‍ കുടുക്കിയെന്ന് പരാതി

വയനാട്  ഗോത്ര യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന് പരാതി. മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്ട്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായത്. സുൽത്താൻ ബത്തേരി പൊലീസിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ 22 കാരന്‍ ദീപുവിനെ സുൽത്താൻ ബത്തേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നത്.

ജഡ്ജിയുടെ ഉൾപ്പെടെ ഉറക്കം കളഞ്ഞ പെരുംകള്ളൻ; ഷജീറിനെ കുടുക്കി പൊലീസ്
രണ്ടു വര്‍ഷമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിപൊളിച്ച് കവര്‍ച്ച പതിവാക്കിയ യുവാവ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അണ്ടത്തോട് ചെറായിതോട്ടുങ്ങല്‍ ഷജീര്‍ (37) നെയാണ് മഞ്ചേരി  ഇന്‍സ്‌പെക്ടര്‍ സി  അലവിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതേക അന്വേഷണസംഘം പിടികൂടിയത്. രണ്ടാഴ്ച മുമ്പ് മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുടേത് ഉള്‍പ്പെടെ നിരവധി വീടുകള്‍ അര്‍ദ്ധരാത്രിയില്‍ കുത്തിപൊളിച്ച് കളവു നടത്തിയ കേസിലെ പ്രതിയാണ് ഒടുവിൽ കുടുങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ