ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്

Published : Mar 13, 2026, 03:25 AM IST
Fathima fahna murder

Synopsis

അര്‍ധരാത്രി ഫാത്തിമയുടെ മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ചെന്നു നോക്കിയത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. റൂമിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ച നിലയിൽ കിടക്കുന്ന ഫാത്തിമയെ ആണ്.

എടപ്പാൾ: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്മയെ കൊലപ്പെടുത്തയ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. മഞ്ചേരി പ്രിൻസിപ്പൾ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്. നാലര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 2023 ഏപ്രിൽ 9 നാണ് പെരിന്തൽമണ്ണയ്ക്ക് അടുത്ത് ഏലംകുളത്ത് ക്രൂര കൊലപാതകം നടന്നത്. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ കൊല്ലപ്പെട്ടത്.

അര്‍ധരാത്രി ഫാത്തിമയുടെ മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ചെന്നു നോക്കിയത്.  വാതിൽ തുറന്നു കിടക്കുകയായിരുന്നു. റൂമിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ച നിലയിൽ കിടക്കുന്ന ഫാത്തിമയെ ആണ്. ഫാത്തിമയുടെ കൈ കാലുകൾ കെട്ടിയ നിലയിൽ ആയിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് നാടുവിട്ടു. ഭാര്യ ഫാത്തിമയെ റഫീഖിന് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ. ഫാത്തിമയുടെ മകളുടെ മൊഴിയാണ് കേസിൽ നിര്‍ണായകമായി.

സ്വന്തം ഉമ്മയെ വാപ്പ കൊലപ്പെടുത്തുന്നത് നേരിട്ട് കാണേണ്ടി നടുക്കത്തിലായിരുന്നു നാലര വയസ്സുകാരി. പ്രതിക്ക് അർഹിച്ച ശിക്ഷ ഉറപ്പാക്കുന്നതിൽ കേസിൽ ഏറ്റവും നിർണ്ണായകമായതും ആ പിഞ്ചുകുഞ്ഞിന്റെ മൊഴിയായിരുന്നു. സംഭവത്തിന് പിന്നാലെ, ഫാത്തിമയുടെ സ്വര്‍ണം കൈക്കാലാക്കിയാണ് റഫീഖ് മുങ്ങിയത്. ഈ കേസിൽ മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലി സമ്മർദ്ദം, ട്രാൻസ്ഫർ അപേക്ഷയും തള്ളി; നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിക്കായി തെരച്ചിൽ
വിവാഹ മോചന കേസിലെ മീഡിയേഷൻ ചർച്ചക്ക് കുടുംബകോടതിയിലെത്തിയ അമ്മായിഅമ്മയെ മരുമകൾ തല്ലി; കേസെടുത്ത് പൊലീസ്