
കാട്ടാക്കട: നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിയെ കാണാതായി. നേമം സ്വദേശിനി (32)ആണ് വൈകിട്ട് മണിമേടയ്ക്ക് സമീപം ജലാശയത്തിൽ എടുത്തുചാടിയത്. റിസർവോയറിന് സമീപത്ത് ഫോണും പേഴ്സും ചെരിപ്പും കണ്ട് സന്ദർശകരിൽ ഒരാളാണ് ഡാം ജീവനക്കാരെ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നി രക്ഷാ സേനയെയും രാത്രി വൈകിയും തെരച്ചിൽ നടത്തുകയാണ്.
നെയ്യാർ ഡാമിൽ എത്തിയ ശേഷം ശരണ്യ ഭർത്താവിനെ ഫോണിൽ വിളിച്ചു താൻ ചാടാൻ ഡാമിൽ പോകുകയാണ് എന്ന് പറഞ്ഞിരുന്നു. തമ്പാനൂർ ആർടിഒ ഓഫീസിൽ 11 മാസമായി ജോലി ചെയ്തു വരികയായിരുന്നു ശരണ്യ. ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ ട്രാന്‍സഫറിന് അപേക്ഷിച്ചിരുന്നു. എന്നാല് ട്രാന്‍സ്ഫര് അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാകാം യുവതി ഡാമിൽ ചാടിയതിന് പിന്നിലെന്നാണ് നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam