വെള്ളക്കെട്ടിൽ വീണു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Jul 07, 2023, 12:10 PM ISTUpdated : Jul 07, 2023, 12:29 PM IST
 വെള്ളക്കെട്ടിൽ വീണു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Synopsis

വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

തൃശൂർ: തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

തമിഴ്നാട്ടിൽ ഡിഐജിയെ മരിച്ച നിലയിൽ കണ്ടെത്തി; അനുശോചിച്ച് എംകെ സ്റ്റാലിൻ

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികൾക്ക് രണ്ടു മക്കളാണ്. മൂത്തമകൾ അടുത്ത വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടിൽ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാൽ പിന്നീട് കുട്ടിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ വെള്ളക്കെട്ടിൽ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി. 

കടലിൽ വീണ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു 

അതേസമയം, കോഴിക്കോട് ചോറോട് എൻ.സി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ചോറോട് പുളിയുള്ളതിൽ ബിജീഷ് (22) നെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോൾ കൊമ്മിണേരിപാലത്തിനടുത്ത് നിന്നും വഴുതി വീഴുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതിനിടെ, കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി. വലിയങ്ങാട് പുതിയ പുരയിൽ അനൂപിനെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് സംഭവം. അനൂപിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വർക്കലയിൽ കടലിലേക്ക് വീണ ഓട്ടോ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഫറൂക്കിൻ്റെ മൃതദേഹം മാന്തറ കടപ്പുറത്താണ് കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി