
മലപ്പുറം: മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകം. പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റെഷനിൽ എത്തിയത്. തിരൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെൺകുട്ടികളുടെ ദൃശ്യം പതിഞ്ഞത്.
ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണെന്ന് താനൂർ സി ഐ ടോണി ജെ മറ്റം പറഞ്ഞു. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam