അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു

Published : May 18, 2023, 05:34 PM IST
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു

Synopsis

നീതു - നിഷാദ് ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. നീതു - നിഷാദ് ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും. ഈ മാസം ജൂൺ അഞ്ചിനായിരുന്നു നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരുന്നത്. ഇതിനായി മെയ് 15 മുതൽ തന്നെ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു. ഇന്നാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു