ദിശ തെറ്റി വാഹനാപകടങ്ങൾ പതിവ്, നടപടിയെടുക്കാതെ ദേശീയപാതാ അധികൃതര്‍; സ്വന്തം ചെലവിൽ ബോർഡ് വച്ച് യുവതി 

Published : May 18, 2023, 02:22 PM ISTUpdated : May 20, 2023, 09:03 AM IST
ദിശ തെറ്റി വാഹനാപകടങ്ങൾ പതിവ്, നടപടിയെടുക്കാതെ ദേശീയപാതാ അധികൃതര്‍; സ്വന്തം ചെലവിൽ ബോർഡ് വച്ച് യുവതി 

Synopsis

പുതിയ പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനു പിന്നാലെ ദിശമാറി വാഹനങ്ങൾ കടന്നു പോകുന്നതും അപകടങ്ങളും പതിവായിരുന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പാലത്തിലെ അറ്റകുറ്റ പണിക്ക് പിന്നാലെ ദിശ തെറ്റി വാഹനാപകടങ്ങള്‍ പതിവായതിന് പിന്നാലെ മാതൃകാ പരമായ നീക്കവുമായി യുവതി. വാഹനങ്ങൾക്കു വഴി തെറ്റാതിരിക്കാൻ സ്വന്തം പണം മുടക്കി വണ്ടിപ്പെരിയാർ പാലത്തിൽ സൂചനാ ബോർഡ് സ്ഥാപിക്കുകയായിരുന്നു യുവതി ചെയ്തത്. പുതിയ പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനു പിന്നാലെ ദിശമാറി വാഹനങ്ങൾ കടന്നു പോകുന്നതും അപകടങ്ങളും പതിവായിരുന്നു. 

പീരുമേട് ഭാഗത്ത് നിന്ന് കുമളിയിലേക്ക് പോകാൻ എത്തുന്നവർ രണ്ടു പാലമുള്ളതിൽ ഏതിൽ കൂടി പ്രവേശിക്കണം എന്നതിൽ ആശയക്കുഴപ്പം നേരിട്ടിരുന്നു. വ്യാപാരികളും നാട്ടുകാരും ഇത് ചൂണ്ടിക്കാട്ടിയിട്ടും ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്ന് അടയാള ബോർഡ് സ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ സ്റ്റുഡിയോയിലെ ഫൊട്ടോഗ്രഫി വിദ്യാർഥിനി കൂടിയായ അമിതാ രാജേന്ദ്രൻ വണ്ടിപ്പെരിയാർ പാലത്തിൽ ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചത്. 

കഴിഞ്ഞ ദിവസം പാലത്തിന് സമീപത്ത് പലകകൾ നാട്ടി കീപ്പ് ലെഫ്റ്റ് എന്നെഴുതിയ ബോർഡ് അമിത സ്ഥാപിച്ചത്. പെൺകുട്ടിയുടെ ഇടപെടലിനെ നാട്ടുകാർ ഒന്നടങ്കം സ്വാഗതം ചെയ്തു. അഭിനന്ദനവും നൽകി. നേരത്തെ ഏപ്രില്‍ അവസാന വാരത്തില്‍ ആറാട്ടുപുഴയില്‍  കോൺക്രീറ്റു നടപ്പാലം തകർന്നുവീണു 47കാരിയായ വീട്ടമ്മക്ക് പരിക്കേറ്റിരുന്നു. ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധക്കാണ് പരിക്കേറ്റത്. നടന്നു പോകവെ പാലം മധ്യഭാഗത്ത് വെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. കോൺക്രീറ്റ് പാളികൾക്കിടയിൽ സുധയുടെ കാൽ കുടുങ്ങിപ്പോവുകയായിരുന്നു. കാലിനും തോളെല്ലിനുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. നാൽപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീർണിച്ച നിലയിലായിരുന്നു. ഇത് അറിയാതെയാണ് കോളനിവാസികൾ ഉൾപ്പെടെ യാത്രക്കായി ഉപയോഗിച്ചു വന്നിരുന്നത്.


കൊച്ചിയില്‍ നിർമ്മാണത്തിലിരുന്ന പാലത്തിലിടിച്ച് മരിച്ച യുവാവിന്‍റെ കുടുംബത്തിന് നീതി ഇനിയും അകലെ

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം