ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

Published : Jun 17, 2024, 09:48 PM IST
ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

Synopsis

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ സുധാകരൻ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ ഇരിട്ടി ടൗണിൽ വച്ചാണ് ഫിയറ്റ് കാറിൽ നിന്ന് 60 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതി തലശ്ശേരി സ്വദേശി ഹക്കീം കെ പിയെ അറസ്റ്റ് ചെയ്തു. 

കണ്ണൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. പാർട്ടിയിൽ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രജീഷ് കുന്നുമ്മൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ്  ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ്‌ കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, കാസർഗോഡ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ  ഗ്രേഡ്  മുരളി. കെവി  യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ  വച്ചാണ് കാറിൽ കടത്തിക്കൊണ്ടു വന്ന വൻ മദ്യ ശേഖരം പിടികൂടിയത്. 

പ്രതികളായ വിനീത്  പുരുഷോത്തമ, അവിനാഷ്. ഒ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി അറസ്റ്റ് ചെയ്തു. പാർട്ടിയിൽ  പ്രിവന്റീവ്  ഓഫിസർ ഗ്രേഡ്  നൗഷാദ്. കെ സിവിൽ  എക്സൈസ്  ഓഫീസർമാരായ  സതീശൻ. കെ മഞ്ജുനാഥൻ വി, നസറുദ്ദിൻ. എ. കെ സിവിൽ  എക്സൈസ്  ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പിഎ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ക്രിമിനൽ കേസ് പ്രതിക്കടക്കം പാസ്പോർട്ട്, പൊലീസുകാരനായ പ്രതി ഒളിവിലെന്ന് അന്വേഷണസംഘം, ഇയാൾക്കെതിരെ 1 കേസ് കൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്