അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മര്‍ദിച്ചു; ചൂരൽ കൊണ്ട് കൈയും കാലും അടിച്ചുപൊട്ടിച്ചു

Published : Jul 18, 2025, 12:38 PM IST
 student attack

Synopsis

പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചെന്ന് കുട്ടി പറയുന്നു.

ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് കുട്ടി പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. നേരത്തെയും സമാനമായ രീതിയിൽ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സ്കൂള്‍ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 വാഹനം അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്