'കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ' അ‍റിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Published : Jul 23, 2023, 06:52 PM ISTUpdated : Jul 25, 2023, 12:43 PM IST
'കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ' അ‍റിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Synopsis

ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി

കോഴിക്കോട്: മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പുതുപ്പള്ളിയിൽ ആര് മത്സരിക്കണം, അഭിപ്രായം പറഞ്ഞ് ലീഗ്; കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാമെന്ന് പിഎംഎ സലാം

റിയാസിന്‍റെ കുറിപ്പ്

കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ.
മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരും കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തയിരുന്നു. അര നൂറ്റാണ്ടിലധികമായി കർമ്മരംഗത്ത് ജ്വലിച്ചു നിൽക്കുന്ന കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം മാനവ സ്നേഹവും കരുണയും ഉയർത്തിപ്പിടിച്ച് ദീർഘനാൾ നമുക്ക് വെളിച്ചം പകരാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നു കൂടി ആശംസിക്കുന്നുവെന്നുമാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.

വി ഡി സതീശൻ്റെ കുറിപ്പ്

വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ആഗോള മുസ്ലിം പണ്ഡിതർക്ക് മലേഷ്യൻ സർക്കാർ നൽകുന്ന ഹിജ്‌റ അവാർഡ് മലേഷ്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ വർഷത്തെ ഹിജ്‌റ അവാർഡ് മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ല അഹമ്മദ് ഷായിൽ നിന്നും ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. കോലാലമ്പൂരിൽ നടന്ന ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

അര നൂറ്റാണ്ടിലധികമായി കർമ്മരംഗത്ത് ജ്വലിച്ചു നിൽക്കുന്ന കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. പുരസ്കാരലബ്ധിയിൽ അഭിനന്ദിക്കുന്നതോടൊപ്പം മാനവ സ്നേഹവും കരുണയും ഉയർത്തിപ്പിടിച്ച് ദീർഘനാൾ നമുക്ക് വെളിച്ചം പകരാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നു കൂടി ആശംസിക്കുന്നു.

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!