'തോമസ് ഐസക്കിന്റെ പദ്ധതി പാളി'; കല്ലിന് പകരം മണല്‍ച്ചാക്ക് വച്ചുള്ള ഭിത്തി കടലെടുത്തു

Published : May 15, 2019, 09:39 AM ISTUpdated : May 15, 2019, 09:42 AM IST
'തോമസ് ഐസക്കിന്റെ പദ്ധതി പാളി'; കല്ലിന് പകരം മണല്‍ച്ചാക്ക് വച്ചുള്ള ഭിത്തി കടലെടുത്തു

Synopsis

അതിരൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ പുലിമുട്ടും കടല്‍ഭിത്തിയുമാണ് പരമ്പരാഗതമായി നിര്‍മ്മിച്ചുവന്നിരുന്നത്. എന്നാല്‍ കടല്‍ഭിത്തി കെട്ടുന്ന കല്ലിനുപകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വച്ചത് ധനമന്ത്രിയായിരുന്നു

അമ്പലപ്പുഴ: കടലാക്രമണത്തെ ചെറുക്കാന്‍ കല്ലുകൊണ്ടുള്ള കടല്‍ഭിത്തിക്ക് പകരം മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള പരീക്ഷണം പരാജയമായി. കടലാക്രണം ഏറ്റവും ശക്തമായ അമ്പലപ്പുഴ മേഖലയില്‍ മണല്‍നിറച്ച ചാക്കുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോവുകയും ശേഷിച്ചവ തകരുകയും ചെയ്തു. ധനമന്ത്രി തോമസ് ഐസക്കിന്റേതായിരുന്നു പരിസ്ഥിതി സൗഹാര്‍ദ്ദ കടല്‍ഭിത്തിയെന്ന ആശയം. 

അതിരൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ പുലിമുട്ടും കടല്‍ഭിത്തിയുമാണ് പരമ്പരാഗതമായി നിര്‍മ്മിച്ചുവന്നിരുന്നത്. എന്നാല്‍ കടല്‍ഭിത്തി കെട്ടുന്ന കല്ലിനുപകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വച്ചത് ധനമന്ത്രിയായിരുന്നു.

കല്ല് കിട്ടാനുള്ള ബുദ്ധിമുട്ടും ഭാരിച്ച ചെലവുമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. അമ്പലപ്പുഴയിലടക്കം  കടലാക്രമണം രൂക്ഷമായ ചിലയിടങ്ങളില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി വെച്ച് കടലാക്രണം ചെറുത്തുനിര്‍ത്താന്‍ കഴിയുമോയെന്നായിരുന്നു പരീക്ഷണം. എന്നാല്‍ പരീക്ഷണം പാളി. 

വലിയചാക്കുകളില്‍ കടല്‍ത്തീരത്തെ മണല്‍ നിറച്ചാണ് കടല്‍ഭിത്തിപോലെ ഒന്നിനുമുകളില്‍ ഒന്നായി വെച്ചായിരുന്നു പരീക്ഷണം. എന്നാല്‍ കരിങ്കല്ലിന് തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ശക്തമായ തിരമാലകളെ എങ്ങനെ മണല്‍ച്ചാക്കിന് തടയാന്‍ കഴിയും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ഭിത്തിയില്ലാതെ വീടുകള്‍ കടലെടുക്കുന്നുണ്ട്. പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം