
ഇരിങ്ങാലക്കുട: വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ മൂന്നുപേർക്ക് വീട്ടിലെത്തി പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. പിടിയിലായവരിൽ ഒരാൾ സ്കൂൾ വിദ്യാർത്ഥിയാണ്. സുഹൃത്തിന്റെ അമ്മയുടെ സ്കൂട്ടറിലാണ് ഇയാൾ അമിത വേഗത്തിൽ പാഞ്ഞത്.ഹെൽമെറ്റ് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു
ലൈസൻസില്ലാതെ വാഹനം ഒാടിച്ചതിന് 5000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിർത്താതെ പോയതിന് 2000 രൂപ, ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ അടക്കം 12,500 രൂപയാണ് പിഴയായി ഈടാക്കിയത്.
Read Also: ബൈക്കില്‍ പാഞ്ഞ് എട്ടുവയസുകാരന്‍, ജയിലില്‍ പോകാനൊരുങ്ങി പിതാവ്!
ഈ മാസം വെറും 6 ദിവസത്തിനുള്ളിൽ ഹെൽമറ്റില്ലാത്തതിന് ജോയിന്റ് ആർടി ഓഫീസിലെ സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത് 110 പേരാണ്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം 10 പേർക്ക് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Read More: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവര്‍ അറിയാതെ മോഷണം; യുവാവ് പിടിയില്‍, മുന്നറിയിപ്പുമായി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam