ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ ടീ സ്പോട്ട്, പെട്ടന്ന് സിലിണ്ടറിൽ നിന്നും തീ പടർന്നു; ചായക്കട കത്തിനശിച്ചു

Published : Apr 25, 2025, 11:06 PM ISTUpdated : Apr 25, 2025, 11:08 PM IST
ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ  ടീ സ്പോട്ട്, പെട്ടന്ന് സിലിണ്ടറിൽ നിന്നും തീ പടർന്നു; ചായക്കട കത്തിനശിച്ചു

Synopsis

കടയുടെ മുൻവശത്ത് നിന്നുമാണ് തീ പടർന്നത്. ചായകടയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇരിങ്ങാലക്കുട: തൃശൂരിൽ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ചായ കടകയ്ക്ക് തീ പിടിച്ചു. പുതകുളം ജംഗ്ഷന് സമീപം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ടീ സ്പോട്ട് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് അപകടം നടന്നത്. കടയുടെ മുൻവശത്ത് നിന്നുമാണ് തീ പടർന്നത്. ചായകടയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കടയാകെ തീ പടർന്ന ശേഷം സമീപത്തെ സ്നേഹ സ്റ്റോഴ്സിലേയ്ക്കും തീ പടർന്നു. തീപിടിത്തത്തിൽ ഈ കടയിലും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇരിങ്ങാലക്കുട ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചായ കടയിലെ ഫ്രിഡ്ജ് ,കൂളർ ഉൾപെടെയുള്ള സാധനങ്ങൾ പൂർണ്ണമായും നശിച്ചു. കടകളിൽ ഉണ്ടായിരുന്ന ആറോളം ഗ്യാസ് സിലിണ്ടറുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. 

സമീപത്തെ മറ്റൊരു കടയുടെ ബോർഡിലേയ്ക്കും തീ പടർന്നിരുന്നുവെങ്കിലും പെട്ടന്ന് തന്നെ തീ കെടുത്താൻ സാധിച്ചുൃതിനാൽ വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ ഡിബിൻ്റെ നേതൃത്വത്തിൽ നിഷാദ്, ലൈജു, സുമേഷ്, ദിലീപ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Read More :  ജാനകി ഹോട്ടലിന്‍റെ വാതിൽ പൊളിച്ച് പണവുമായി പുറത്തിറങ്ങിയത് പെലീസിന് മുന്നിൽ; 12 കേസിലെ പ്രതി, ഒടുവിൽ പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു