ആലപ്പുഴയില്‍ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു; ഷോട്ട് സര്‍ക്യൂട്ടെന്ന് സംശയം

By Web TeamFirst Published Jul 4, 2019, 11:42 PM IST
Highlights

വീട്ടുപകരണങ്ങളും, മറ്റ് വിലപ്പെട്ട രേഖകളും പൂർണ്ണമായി കത്തിനശിച്ചു. ചേർത്തലയിൽ നിന്ന് ഫയർഫോഴ് എത്തിയാണ് തീ അണച്ചത്.

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട് വീട് പൂര്‍ണമായി കത്തിനശിച്ചു. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരാശുപുരം കുന്നുമ്മേൽ ജുഡിന്‍റെ വീടാണ് പൂർണ്ണമായി കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരിന്നു സംഭവം. തീപിടുത്ത സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. വീട്ടുപകരണങ്ങളും, മറ്റ് വിലപ്പെട്ട രേഖകളും പൂർണ്ണമായി കത്തിനശിച്ചു. ചേർത്തലയിൽ നിന്ന് ഫയർഫോഴ് എത്തിയാണ് തീ അണച്ചത്.

click me!