
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പത്തനംതിട്ട കൊടുമണിൽ സതീഷ് ഭവനത്തിൽ ഹരികൃഷ്ണൻ (24) എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എരമല്ലൂർ പടിഞ്ഞാറെ കണ്ണുകുളങ്ങരയിൽ ലത (46) എന്നിവരെയാണ് അരൂർ എസ് ഐ കെ എൻ മനോജും സംഘവും അറസ്റ്റ് ചെയ്തത്.
ചേർത്തല സ്വദേശിയായ പതിനഞ്ചുകാരിയെ ഹരികൃഷ്ണൻ പരിചയപ്പെടുകയും പിന്നീട് പല പ്രാവശ്യം എരമല്ലൂരിലെ ലതയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി. പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോയും കാണിച്ച് ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡിപ്പിച്ചത്. ഭീഷിണി തുടരെ തുടരെ വരാൻ തുടങ്ങിയതോടെ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
മാതാപിതാക്കൾ ചേർത്തല പൊലീസിൽ പരാതി നൽകി. കൂടുതൽ അന്വേഷണങ്ങൾക്കും നടപടികൾക്കുമായി പരാതി അരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അരൂർ പൊലീസ് പിടികൂടിയത്. ലതയുടെ വീട്ടിൽ അനാശാസ്യ പ്രവർത്തികൾ നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഹരി പെയിന്‍റിംഗ് തൊഴിലാളിയാണ്. ഇരുവരെയും ചേർത്തല കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam